Tuesday, June 15, 2010

ദമ്മാം സ്കൂള്‍ വാനിലെ ദുരന്തം.........വിഭജനം ആലോചിച്ചു കൂടെ?


അത് ഊഹിക്കാവുന്നതിലപ്പുറമാണ്. പുറത്ത് സൂര്യന്‍ ഉച്ചച്ചൂടില്‍ കത്തിയാളുമ്പോള്‍, സ്കൂള്‍ വാനിനുള്ളില്‍ അവസാന ശ്വാസത്തിന് വേണ്ടി ഫിദ ഓടിയിട്ടുണ്ടാവുമോ? ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ യു.കെ.ജി എ യിലെ ക്ലാസ് ടീച്ചര്‍ വിളിപ്പാടകലെ ഫിദയുടെ കൂട്ടുകാര്‍ക്ക് അക്ഷരങ്ങള്‍ പകര്‍ന്ന് നല്‍കുമ്പോള്‍ തന്നെ, പിഞ്ചു പൈതലിന്റെ നിലവിളി ആരും കേള്‍ക്കാത്ത വണ്ണം അടച്ചതായിരുന്നു വാന്‍. ആരും... ആരുമൊന്നു ആ വഴി വന്നതുമില്ല.
ഓര്‍മ്മിക്കാന്‍ പോലും പേടി തോന്നുന്നു...എനിക്കെന്റെ മൂന്നര വയസുകാരി മകളുടെ മുഖം ഓര്‍മ്മ വരുന്നു............
ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?
മുമ്പൊരിക്കല്‍ ഇതു പോലൊന്ന് സംഭവിച്ചതാണ്. ദൈവ കൃപ കൊണ്ട് ദുരന്തം വഴി മാറിയെന്ന് മാത്രം.. സ്വകാര്യ ട്രാസ്പോര്‍ട്ടിംഗ് വാഹനങ്ങള്‍ക്ക് മേല്‍ സ്കൂളധികൃതര്‍ക്ക് പ്രത്യക്ഷ നിയന്ത്രണമൊന്നുമില്ല. എട്ടും പൊട്ടും തിരിയാത്ത പിഞ്ചു പൈതങ്ങളെ ദിവസവും സ്കൂളിലേക്കും, തിരിച്ചും കൊണ്ട് വിടുന്നവര്‍ എന്ന നിലക്ക് കുട്ടികളുടെ ട്രാന്‍സ്പോര്‍ട്ടേഷന്‍ ഏറ്റെടുക്കുന്ന ഡ്രൈവര്‍മാരുടെ മേല്‍, ഏറ്റവും കുറഞ്ഞത് വളരെ ചെറിയ കുട്ടികളുടെ കാര്യത്തിലെങ്കിലും നമുക്കെന്തെങ്കിലും ചെയ്യാന്‍ കഴിയില്ലെ? നാട്ടില്‍ പല സ്കൂളുകളിലും കുട്ടികളെ വഹിച്ചെത്തുന്ന മുഴുവന്‍ വാഹനങ്ങളും സ്കൂള്‍ നിയമിക്കുന്ന സെക്യൂരിറ്റിക്കാര്‍ നിയന്ത്രിക്കുന്നത് കാണാറുണ്ട്. ഇനി അതല്ല, ഇത്ര വലിയ സ്കൂളിന്റെ ഭരണവും നിയന്ത്രണവുമാണ് പ്രശ്നമെങ്കില്‍ കാലാകാലങ്ങളില്‍ കൂടി വരുന്ന കുട്ടികള്‍ ഒരൊറ്റ മാനേജ്മെന്റിന് കീഴില്‍ തന്നെ പഠിക്കണമെന്ന് വാശി പിടിക്കണോ? എംബസിയുടെ കീഴില്‍ തന്നെ, കുട്ടികളുടെ എണ്ണമനുസരിച്ച് വ്യത്യസ്ഥ നിയന്ത്രണ സംവിധാനത്തില്‍ സ്കൂളുകള്‍ സാധ്യമാക്കിക്കൂടെ? കുട്ടികളുടെ സുരക്ഷയടക്കമുള്ള വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ ലഭിക്കാന്‍ ഇത് വഴി നടക്കില്ലെ? സ്കൂള്‍ വിടുന്ന സമയത്തുള്ള തിരക്ക് ശ്രദ്ധിച്ചാലറിയാം അതിനിടയില്‍ വണ്ടിയിലെത്തിക്കിട്ടാന്‍ ഒരു കെ.ജി കുട്ടി പെടുന്ന പാട്. ആരെയും പ്രതിയാക്കാനല്ല ഇതെഴുതുന്നത്. സ്കൂളിലേക്ക് കുട്ടികളേയും വഹിച്ചെത്തുന്ന സ്വകാര്യ വാഹനങ്ങളുടെ മേല്‍ ഒരു നിയന്ത്രണവും സാധ്യമല്ലെന്ന് പറഞ്ഞ് കയ്യൊഴിയേണ്ടതില്ലെന്ന് എനിക്ക് തോന്നുന്നു. അങ്ങനെ മാറ്റി വെക്കുന്നതിന് പകരം പഠനനിലവരത്തില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ച വെക്കുന്ന നമ്മുടെ ഈ സ്കൂളില്‍ കുട്ടികളുടെ സുരക്ഷാ വിഷയത്തില്‍ ഇപ്പോഴുള്ളതില്‍ കൂടുതല്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കണം.
ആയിരങ്ങള്‍ പഠിക്കുന്ന സ്കൂളായതിനാല്‍ 3 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കെങ്കിലും പ്രത്യേക പരിഗണന ലഭിക്കുന്ന തരത്തില്‍ അവര്‍ക്ക് മാത്രം സ്കൂള്‍ എന്നതും ഇന്ത്യന്‍ എംബസി അധികൃതര്‍ക്ക് ആലോചിക്കാവുന്നതാണ്. ഗേള്‍സ് ബോയ്സ് സെക്ഷനുകളിലായി 16,000 ത്തോളം കുട്ടികളാണ് ദമ്മാം സ്കൂളില്‍ പഠിക്കുന്നത്.സ്കൂള്‍ വിഭജനത്തിന് തുടക്കത്തില്‍ ഒരുപാട് പ്രശ്നങ്ങളുണ്ടാവുമെന്നത് നേരാണ്. നന്മക്ക് ഉതകുമെങ്കില്‍ പക്ഷെ, പ്രതിസന്ധികള്‍ മറികടന്ന് അത് ചെയ്യുക തന്നെ വേണം....നമ്മുടെ കുട്ടികളുടെ സുരക്ഷയും പഠനവും മുഖ്യ വിഷയമായി എടുക്കാമെങ്കില്‍ തീര്‍ച്ചയായും... ഭരണസമിതിക്കും ഇക്കാര്യത്തില്‍ ചിലതൊക്കെ ചെയ്യാനുണ്ട്.... ട്രാന്‍സ്പോര്‍ട്ടേഷന്‍ വിഷയത്തില്‍ മാത്രമല്ല; മറ്റ് പല കാര്യങ്ങളിലും... എന്തെങ്കിലും പ്രതീക്ഷിക്കാമോ.....ആവോ...
നിങ്ങള്‍ക്ക് തോന്നുന്നത് ഇവിടെ കുറിച്ചിടുക......

5 comments:

 1. All the drivers must sign in a log book that no children left balance in the vehicle and the vehicle is empty. School can assign one person to overview this practice everyday morning. I believe, this may create some sort of more responsibility over their (drivers) job.

  Thahir

  ReplyDelete
 2. First of all private bus transportation for
  School must stop for the time being. Then, Let Private Driver get a permit from IIS or School must issue a permit for eligible Private Drivers. For the permitted bus, School may give a Sticker, means Private bus also under control of IIS. Every day School
  authorities can check the Bus in and out time.

  Umarudheen Jubail

  ReplyDelete
 3. Actually the insident was beyond imagination. Still little Fida's fate hunting me when ever I think of the insident.

  'Make sure' habit should have in our life. Yes, a thousand times the result will be negative but the next one after the thousand it may positive which will help us to escape from a tragedy.
  Especially as Shabir suggested at least for the case of little kids (till the age of 8 or 9) need special care in all means. We cannot and should not justify anything claiming the huge number of students that are in school. Safety and security should be our No. 1 priority not only in school but in our everyday life and no matter what we do and where we are.

  Naseer.O. Cheruvadi

  I completely agree with the suggestion that little kids should have a particular and sapparted management sysytem in the school.

  ReplyDelete
 4. ഫിദമോളുടെ ദാരുണമായ വേര്‍പാട് വാര്‍ത്ത അറിഞ്ഞ എല്ലാ ദേശക്കാരും അതവരുടെ സ്വന്തം വേദനയായി മാറി... ഉള്ളിലെ വേദനയമര്‍ത്തി ഞാനിത് ഭാര്യയുടെ മുഖത്തേക്ക് നോക്കാതെ വിശദീകരിക്കുമ്പോള്‍ നിങ്ങളെപോലെ എന്‍റെയും കണ്ണുനീരൊഴുകുകയായിരുന്നു... അങ്ങിനെ ഞാനും അറിഞ്ഞു ഒരു സ്ത്രീക്കും ഈ വേദന മറയ്ക്കുവാന്‍ കഴിയില്ലെന്ന്... ശോക മൂകമായ രണ്ട് നാളുകള്‍ എന്നെയും വേദനകളുടെ ലോകത്തേക്കെത്തിച്ചു ... പടച്ച തമ്പുരാനേ ഈ വിധി ഇനി ഒരു കുടുംബത്തിനും വരുത്തരുതേയെന്നു പ്രാര്‍ത്തിക്കുന്നു...

  ഇവിടെ ഡ്രൈവര്‍മാരില്‍ ബോധവല്‍ക്കരണത്തിന്‍റെ അഭാവം വിളിച്ചറിയിക്കുന്നു... ഈ ബസ്സില്‍ തന്നെ പോകുന്ന എല്ലാ രക്ഷിതാക്കളും കുട്ടികളും പറയുന്നു ഈ ഡ്രൈവര്‍ വളരെ ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തനാണെന്ന്... എല്ലാ ഡ്രൈവര്‍മാരും അങ്ങിനെ തന്നെയായിരിക്കട്ടെ... പക്ഷേ ഒരു നിമിഷത്തിന്‍റെ അശ്രദ്ധ എല്ലാം മാറ്റി മറിച്ചു... ഒരു ജീവന്‍ ഈ പൊരിവെയിലത്ത് വെന്തമര്‍ന്നു...! ഈ സംഭവം നാട്ടിലായിരുന്നെങ്കില്‍ മരണം നടക്കില്ലായിരുന്നു എന്നെല്ലാം പറഞ്ഞു നമുക്കിനി നെടുവീര്‍പ്പിടാം... എങ്കിലും ഞാനും നിങ്ങളും എയര്‍ കണ്ടീഷന്‍റെ ഇളം കാറ്റില്‍ ജോലി ചെയ്തിരുക്കുമ്പോള്‍ ഫിദമോള്‍ പിടയുകയായിരുന്നു... ആ ചൂട് എന്നെയും ഭയപ്പെടുത്തുന്നു...

  രക്ഷിതാക്കള്‍ സ്വന്തം കുട്ടികളെ നേരിട്ട് കൊണ്ടുവരുവാനാണ് അധികൃതര്‍ ആദ്യം ആഹ്വാനം ചെയ്തത്... അല്ലെങ്കില്‍ സ്കൂള്‍ ബസ്സില്‍ തന്നെ അയക്കുവാനും... ഇത് രണ്ടും പ്രായോഗികമല്ല എന്നെല്ലാവര്‍ക്കുമറിയാം... മാത്രമല്ല ആദ്യം പറഞ്ഞത് വാഹനങ്ങളുടെ ആധിക്യം മൂലം കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിവെക്കും എന്നതില്‍ സംശയമില്ല. രക്ഷാകര്‍തൃ യോഗം നടക്കുന്ന സന്ദര്‍ഭങ്ങളിലെ തിരക്ക് എല്ലാവര്‍ക്കുമറിയാം... വാന്‍ ഡ്രൈവര്‍മാരുടെ പേരും മൊബൈല്‍ നമ്പരും ഓരോ കുട്ടിയുടെയും യാത്രാ-രേഖാ വിവരണങ്ങളില്‍ രക്ഷിതാക്കള്‍ ഒപ്പിട്ടു കൊടുക്കുന്നുണ്ട്. എന്താ ഈ കാര്യത്തില്‍ അതികൃതര്‍ക്കാശങ്ക? ഏത് സ്കൂള്‍ ബസ്സ്‌ ഡ്രൈവറാണ് കുട്ടികളെ രക്ഷിതാക്കള്‍ വരുന്നതുവരേയും കാത്ത് നില്‍ക്കുന്നത്? എത്ര ബസ്സുകള്‍ ആണ് കുട്ടികളുടെ വീടിന്‍റെ പടിക്കല്‍ വരെ എത്തുന്നത്? എത്രയോ പുരുഷന്‍മാരാണ് കുട്ടികളെ വിടുന്നതിനു മുമ്പായി ഓഫീസിലെക്കെത്തെണ്ടത്... അവര്‍ പോയാല്‍ എന്ത് സുരക്ഷിതത്വമാണ് ബസ്സ്‌ കാത്ത് നില്‍ക്കുന്ന കുട്ടികള്‍ക്കോ കുട്ടികളെ കൊണ്ടുവിടുന്ന അമ്മമാര്‍ക്കോ ലഭിക്കുന്നത്? നേരെമറിച്ച് ഒരു മിസ്സ്‌ കോള്‍ എങ്കിലും അടിക്കാത്ത വാന്‍ ഡ്രൈവര്‍മാരുണ്ടോ? അപ്പോള്‍ സ്വകാര്യ വാഹനങ്ങള്‍ നിര്‍ത്തുന്നത് പ്രായോഗികമല്ല. ശരിയായ ബോധവല്‍ക്കരണവും താഹിര്‍ സൂചിപ്പിച്ച പോലെ ഔദ്യോകിക ലോഗ് ബുക്ക്‌ ഏര്‍പെടുത്തി നിര്‍ബന്ധമായും രേഖപ്പെടുത്തുന്ന സന്ദര്‍ഭവും ഉണ്ടായാല്‍ കുറേകൂടി ഇനി മറ്റു അപകടങ്ങളില്‍ നിന്ന് നമ്മുടെ കുട്ടികള്‍ക്ക് രക്ഷനേടാം. (ഫിദമോള്‍ക്ക്‌ സംഭവിച്ചത് കാരണം ഈ വിഷയത്തില്‍ ഡ്രൈവര്‍മാര്‍ ഇനി കുറച്ചുകാലത്തേക്ക് ശ്രദ്ധാലുക്കളാ യിരിക്കുമെന്നതില്‍ സംശയമില്ല). പക്ഷേ അപകടം വിളിച്ചുണര്‍ത്തുന്ന കാഴ്ചകള്‍ എന്നും എല്ലാ രക്ഷിതാക്കളും കണ്ടുകൊണ്ടിരിക്കുന്നു. ഒരു പൂരപ്പറമ്പിലെ കാഴ്ചകള്‍ പോലെയാണ് രാവിലെയും ഉച്ചക്കും സ്കൂള്‍ റോഡില്‍ കാണുന്നത്. സുരക്ഷാകാര്യങ്ങളില്‍ സ്കൂള്‍ അധികൃതര്‍ യാതൊരു ഉത്തരവാദിത്തവും എടുത്തതായി ഇതുവരെയും കണ്ടിട്ടില്ല.

  ReplyDelete
 5. സ്കൂളിലെ ജോലിക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വഴിയൊരുക്കി കൊടുക്കുന്ന ആശ്രിതവത്സരായ കുറച്ചു ജോലിക്കാര്‍ തലങ്ങും വിലങ്ങും ഓടി നടന്നു ഗര്‍ജ്ജിക്കുന്നത് മാത്രം ഒരു സ്ഥിരം കാഴ്ചയാണ്. വഴി മാര്‍ഗം വ്യക്തമാക്കുന്ന കൊടുക്കുന്ന ഒരു അടയാളം പോലും എവിടെയും കാണാനില്ല. അതെല്ലാം സൗദി റോഡ്‌ വിഭാഗത്തിന്‍റെ ജോലിയെന്നപോലെയാണ് സ്കൂള്‍ അധികൃതര്‍ കാര്യങ്ങള്‍ കൊണ്ടുപോകുന്നത്. രക്ഷിതാക്കളും വാന്‍ - ബസ്‌ ഡ്രൈവര്‍മാരും ആദ്യമെത്താനുള്ള വ്യഗ്രതയാണ് ഇപ്പോഴും കാണുന്നത്. നോക്ക് കുത്തിപോലെ വല്ലപ്പോഴും ഉത്തരവാദിത്തപെട്ട ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ നിസ്സഹായതയോടെ നില്‍ക്കുന്ന കാഴ്ചയും എല്ലാവരുടെയും സംസാര വിഷയമാണ്. ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍റെ അഭാവം ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇത്രയധികം കുട്ടികള്‍ പഠിക്കുന്ന ഒരു വിദ്യാലയത്തിന് തുടര്‍ച്ചയായ സുരക്ഷാ അവബോധനം അത്യാവശ്യമാണ്. എല്ലാ ഡ്രൈവര്‍മാരും നിര്‍ബന്ധമായും ഇത്തരം ബോധവല്‍കരണ പരിപാടികളില്‍ പങ്കെടുത്തിരിക്കണം. അല്ലാതെ എംബസ്സി സ്കൂള്‍ ആണെന്നും പറഞ്ഞു തിരിച്ചും മറിച്ചും പരസ്പരം അടക്കിപറയുന്ന സ്കൂള്‍ അധികൃതരുടെയും ബോര്‍ഡ്‌ മെമ്പര്‍മാരുടെയും എംബസ്സി അധികാരികളുടെയും ഈ ബ്യൂറോക്രസി നിര്‍ത്തിയാലേ രക്ഷിതാക്കള്‍ക്ക് മന:സമാധാനമായിരിക്കാന്‍ കഴിയൂ. എല്ലാവരുടെയും എന്തോ ഭാഗ്യത്തിലാണ് നമ്മുടെ കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തുന്നത്...! തന്‍റെ സ്വന്തം കുട്ടികളെ സ്കൂളിലാക്കി മറ്റുകുട്ടികള്‍ക്ക് വഴിയൊരുക്കികൊടുക്കാതെ നെട്ടോട്ടമോടുന്ന രക്ഷിതാക്കളുടെയും വാന്‍ ഡ്രൈവര്‍മാരുടെയും പരക്കം പായ്ചില്‍ കണ്ടു വിറങ്ങലിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളെ കാണാത്തവരുണ്ടാകില്ല. സ്കൂളിനകത്തെ കാര്യങ്ങളും വ്യത്യസ്തമല്ല... അറ്റകുറ്റ പണി കള്‍ക്കായി എയര്‍ കണ്ടീഷനുകള്‍ പിഞ്ചു കുഞ്ഞുങ്ങള്‍ ഓടി നടക്കുന്ന വരാന്തകളില്‍ ദിവസങ്ങളോളം കിടക്കുന്നതും ഇരുമ്പ്, പൈപ്, കമ്പി ഇത്തരം അപകടം വിളിച്ചോതുന്ന വസ്തുക്കള്‍ അലസമായി കിടക്കുന്നതും എല്ലാം ഒരു സ്ഥിരം കാഴ്ച്ചയാണവിടെ. ഈ പൊരിവെയിലത്ത് ആറുമണിക്കൂര്‍ പാര്‍ക്ക് ചെയ്ത ശേഷം കുട്ടികളെ കുത്തിനിറക്കുമ്പോള്‍ വിയര്‍ത്തൊലിച്ചല്ലാതെ വീട്ടിലെത്തുന്ന എത്ര കുട്ടികളുണ്ട്? ഇത് കൊണ്ടുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ തന്നെയാണ് കുട്ടികളെ സ്ഥിരം രോഗിയാക്കുന്നതും. ഇത്തരം കാര്യങ്ങള്‍ ഒരുക്കുന്നത് ഒരു നടക്കാത്ത സംഭവമൊന്നുമല്ല, മനസ്സുണ്ടാകണമെന്നു മാത്രം - ഈ പിഞ്ചു കുഞ്ഞുങ്ങളെയോര്‍ത്തെങ്കിലും. ഇതില്‍ വരുന്ന നഷ്ടം വളരുന്ന പുതിയ തലമുറയെന്നോര്‍‍ത്തെങ്കിലും മുതല്‍ കൂട്ടായി കണക്കു കൂട്ടട്ടെ. അമ്മമാര്‍ കരയാതിരിക്കട്ടെ... അപ്പൂപ്പന്‍മാര്‍ മോണകാട്ടി ചിരിക്കട്ടെ...

  (അവധിയാകുന്ന കുട്ടികളുടെ രക്ഷിതാക്കളോട് വിവരമറിയിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തിയെന്നതില്‍ സന്തോഷിക്കുന്നു. അതിനോട് പൂര്‍ണ സഹകരണം അറിയിച്ച ടീച്ചര്‍ മാരെയും അഭിനന്ദിക്കുന്നു... എങ്കിലും രക്ഷിതാക്കള്‍ ഈ ടീച്ചര്‍മാരുടെ നമ്പറില്‍ നിരന്തരം വിളിച്ച് "ബോറടിപ്പിക്കാതിരിക്കട്ടെ"...!)
  വി. എം. അര്‍ഷാദ്
  ദമ്മാം (0568777775)

  ReplyDelete