
ഈയടുത്ത് അല്പം മാന്യമെന്നു തോന്നിക്കുന്ന, എന്നാല്‍ ഇറുകിയ വസ്ത്രം ധരിച്ചു ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട വിവാഹിതയെ കുറിച്ച് ഒരു വിരുതന്റെ കമന്റ് മര്യാദ കെട്ടതായിരുന്നു. സിനിമകളിലും പരസ്യങ്ങളിലും പ്രദര്‍ശിപ്പിച്ചിരുന്ന ശരീര വടിവ് ഇനി സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലൂടെ മാന്യമായി (?) തന്നെ ആവാമെന്ന് സ്ത്രീ പുരുഷ സമത്വ വാദക്കാരും, ആസ്വാദനം ആരുടെ ഭാര്യയേയും പെങ്ങളെയും കുറിച്ചുമാവാമെന്നു ആധുനിക ഓണ്‍ ലൈന്‍ കമന്ടടിക്കാരും തീരുമാനിച്ചാല്‍ പിന്നെ രക്ഷയില്ലല്ലോ അ
ആണുങ്ങള്‍ക്ക് ഫോട്ടോ ഫെസ്ബുക്കിലിടാമെങ്കില്‍ ഞങ്ങളുടെന്തെതാ പാടില്ലാത്തത് എന്നാണ് സഹോദരിമാരുടെ വാദമെങ്കില്‍ ഒന്ന് പറയാം. ആകര്‍ഷണീയ വസ്ത്ര ധാരണത്തിലുള്ളതോ ഉയര്‍ന്ന ക്വാളി റ്റി യുള്ളതോ ആയ ഫോട്ടോ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണ്. അത് നടക്കുന്നുമുണ്ട്. അത് സ്ത്രീ പുരുഷ സമത്വത്തിന്റെയോ അവകാശത്തിന്റെയോ പ്രശ്നമല്ല. മാനത്തിന്റെ കൂടി പ്രശ്നമാണ്. നമ്മുടെ പെണ് കുട്ടികളും സഹോദരിമാരും അപമാനിതരാവാതിരിക്കാന്‍ ചില നിയന്ത്രണങ്ങള്‍ പാലിച്ചേ മതിയാകൂ. ആധുനിക സാങ്കേതിക വിദ്യകള്‍ നന്മയെക്കാള്‍ കൂടുതല്‍ തിന്മക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്ന ഇക്കാലത്ത് പ്രത്യേകിച്ചും. വിവാഹിതരായ സ്ത്രീകളുടെ ഫോട്ടോക്ക് ആസ്വാദന കമന്റുകളിട്ട് വിവാഹ ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതായി ഈയിടെ വാര്‍ത്താ വന്നതാണ്. ഫെസ്ബുക്കാന് ഇതിനു കാരണമായതെന്നും വ്യക്തമായിട്ടുണ്ട്.
ഇപ്പോഴും തീരുമാനം ഓരോരുത്തരുടെതുമാണ്. ഇന്റര്നെറ്റിലൂടെ ലോകത്തിനു മുമ്പിലേക്ക് എന്തൊക്കെ വെളിപ്പെടുത്താം എന്തൊക്കെ വെളിപ്പെടുത്തികൂടാ എന്ന് നാം തന്നെയാണ് തീരുമാനിക്കേണ്ടത്. വാവിട്ട വാക്ക് പോലെ കൈവിട്ട ആയുധം പോലെ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും തിരിച്ചെടുക്കാന്‍ കഴിയാത്തവിധം പലരിലും എത്തിക്കഴിഞ്ഞിരിക്കുമെന്നു ഓര്‍ക്കുന്നത് നന്ന് എന്ന് മാത്രം. ദൈവം നമ്മെ രക്ഷിക്കട്ടെ.
വളരെ സാമുഹിക പ്രസക്തിയുള്ള ഒരു വിഷയത്തിലെ ഏറെ ചര്‍ച്ച ചെയ്യ പെടേയന്ട കുറിപ്പ്
ReplyDeleteവിവര സാങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തില്‍ മനുഷ്യന്റെ സ്വകാര്യതകള്‍ പോലും നഷ്ടമാവുന്നു. കത്തുന്ന കാമ കണ്ണുമായി ഇന്റര്‍ നെറ്റില്‍ പരതുന്നവര്‍ക്ക് മുമ്പില്‍ നാം സ്വയം പ്രദര്ശിപ്പിക്കണമോ എന്നു രണ്ടു വെട്ടം ചിന്തിക്കുക .
--
നല്ല ഒരു .സമകാലീക ചിന്ത.
ReplyDeletenalla oru post..
ReplyDeletenjn ee link ingedukkukayaanu.. kure ere per koodi ithu vaayikkanam.... word verifcation ozhivakkoo....
സായുധ സമരം സ്വാതത്തിനു ഇന്ന് ആവശ്യമില്ല
ReplyDeleteതൂലിക വാളാക്കി സ്വന്തന്ത്ര ഹനികരത്തിനു എതിരെ പട നയിക്കൂ
ഇന്റര്നെറ്റിലൂടെ ലോകത്തിനു മുമ്പിലേക്ക് എന്തൊക്കെ വെളിപ്പെടുത്താം എന്തൊക്കെ വെളിപ്പെടുത്തികൂടാ എന്ന് നാം തന്നെയാണ് തീരുമാനിക്കേണ്ടത്. വാവിട്ട വാക്ക് പോലെ കൈവിട്ട ആയുധം പോലെ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും തിരിച്ചെടുക്കാന്‍ കഴിയാത്തവിധം പലരിലും എത്തിക്കഴിഞ്ഞിരിക്കുമെന്നു ഓര്‍ക്കുന്നത് നന്ന് എന്ന് മാത്രം. ദൈവം നമ്മെ രക്ഷിക്കട്ടെ.വളരെ നന്ന്
ReplyDeletefacebook തുടങ്ങിയതേ ഒരു പൂവാലനാ .....
ReplyDeletehttp://gulf.manoramaonline.com/cgi-bin/MMOnline.dll/portal/ep/gulfContentView.do?contentId=8306795&programId=6180188&channelId=-1073797107&BV_ID=@@@&tabId=15
പ്രസക്തമായ വിഷയം
ReplyDeleteഅമ്പിളിമാമനെ ചൂണ്ടി ചോറ് കൊടുത്തത് ഇ മെയിലുകള്‍..
ReplyDeleteമുലയൂട്ടിയത് ഫേസ് ബുക്ക്...
യു ട്യൂബിന്‍റെ കഥകള്‍...
ട്വിറ്ററിന്‍റെ കവിതകള്‍..
വെര്‍ച്ചല്‍ വില്ലേജിലെ കളിക്കൂട്ടുകാര്‍..
നെറ്റ് വര്‍ക്കിന്‍റെ ആദര്‍ശ വ്യവസ്ഥ...
ദൈവത്തിലേക്ക് മാത്രം കണക്ഷന്‍ എറര്‍....
പ്രസക്തമായ വിഷയം... നന്നായി അവതരിപ്പിച്ചു.
ReplyDeleteoru ormappeduthal nannayi..
ReplyDelete